ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ യുഡിഎഫില്‍ ചേര്‍ന്നു. സ്വതന്ത്ര കൗണ്‍സിലറായിരുന്ന ടി ഡി എലിസബത്താണ് യുഡിഎഫില്‍ ചേര്‍ന്നത്. 20-ാം വാര്‍ഡായ ഹൗസിംഗ് ബോര്‍ഡ് കോളനിയെയാണ് എലിസബത്ത് പ്രതിനിധാനം ചെയ്തിരുന്നത്.
ഇതോടെ 36-അംഗ കൗണ്‍സിലില്‍ യുഡിഎഫ് അംഗസംഖ്യ 29 ആയി ഉയര്‍ന്നു. നേരത്തെയും രണ്ടുപേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സ്വതന്ത്രയായി വിജയിച്ച റോസി ലാസര്‍, ബിജെപി സ്വതന്ത്രന്‍ വത്സന്‍ ചമ്പക്കര എന്നിവര്‍ നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.