
ഓൺലൈനിൽ ഓർഡർ ചെയ്ത മരുന്നുകൾ കാത്തിരുന്ന യുവതിക്ക് കൊറിയറിലെത്തിയത് മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങൾ. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് യുവതിക്ക് കൊറിയർ ലഭിച്ചത്. പാഴ്സൽ തുറന്ന് പരിശോധിക്കുമ്പോഴാണ് ഐസിൽ ഇട്ട് വച്ച നിലയിൽ മനുഷ്യന്റെ കൈകളും വിരലുകളും കണ്ടെത്തിയത്. തുടക്കത്തിൽ ആരോ ഒപ്പിച്ച തമാശയാണെന്ന് തോന്നിയെങ്കിലും മുന്നിലുള്ളത് മനുഷ്യ ശരീരത്തിലെ ഒറിജനിൽ ഭാഗങ്ങൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവതി ഭയന്നത്. പിന്നാലെ തന്നെ യുവതി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.