ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം ചെന്നൈക്കടുത്ത് തകർന്നുവീണു


ഇന്ത്യൻ വ്യോമസേനാ വിമാനം പരിശീലന പറക്കലിനിടെ ചെന്നൈ താംബരത്തിനടുത്ത് തകർന്നു വീണു. ഉച്ചയ്ക്ക് 2:25നാണ് അപകടം. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെട്ടു. ആളൊഴിഞ്ഞ സ്ഥലത്താണ് വ്യോമസേനാ വിമാനം തകർന്നുവീണത്. അതിനാൽ തന്നെ വലിയ അപായം സംഭവിച്ചില്ല. നാശനഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടില്ല. വ്യോമസേനയുടെ PC -7 MK -II പരിശീലന വിമാനമാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്


أحدث أقدم