
കൊല്ലം: പുനലൂർ മുക്കടവ് ആളുകേറാമലയിലെ കൊലപാതകത്തിൽ ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ട് പൊലീസ്. കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. വ്യക്തിയെ പരിചയമുള്ളവരോ തിരിച്ചറിയുന്നവരോ പൊലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം. രണ്ടുമാസം മുൻപാണ് ആളുകേറാമലയിൽ കത്തിക്കരിഞ്ഞ മൃതദേഹം ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലപ്പെട്ടത് ആരാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് പുനലൂര്‍ മുക്കടവ് ആളുകേറാമലയിൽ റബര്‍ തോട്ടത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുന്നത്. റബര്‍ മരത്തിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല, പിന്നീട് പോസ്റ്റ്മോര്‍ട്ടം നടത്തിയതിനെ തുടര്‍ന്നാണ് മരിച്ചത് മധ്യവയസ്കനാണെന്നും ഇടത്തേ കാലിൽ മുടന്തുണ്ടെന്നുമുള്ള വിവരം പുറത്ത് വന്നത്. എന്നാൽ ആളെ ഇതുവരെ കഴിഞ്ഞിട്ടില്ല. തുടര്‍ന്നാണ് ഇപ്പോള്‍ പൊലീസ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പമ്പിൽ നിന്നുള്ള ചിത്രങ്ങളാണിത്.