പാമ്പാടി പഞ്ചായത്തിലെ വികസനം കണ്ടില്ലെന്നു നടിക്കരുത്



പാമ്പാടി : എൽ ഡി ഫ് നേതൃത്വത്തിലുള്ള പാമ്പാടി പഞ്ചായത്ത് ഭരണ സമിതിയും, പാമ്പാടി ബ്ലോക്ക് പഞ്ചായത്തും ആവിഷ്‌കരിച്ചു നടപ്പിലാക്കിയ നിരവധി വികസന പദ്ധതികൾ കണ്ടു വിറളി പിടിച്ചു അതിന്റെ ജാള്യത മറക്കാൻ വികസന രേഖ കത്തിച്ച കോൺഗ്രസ് പാർട്ടിയുടെ നടപടി അപലപനീയമാണെന്ന് കേരളാ കോൺഗ്രസ്(എം ) പാമ്പാടി മണ്ഡലം കമ്മിറ്റി വിലയിരുത്തി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജെയിംസ് നെല്ലിക്കൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജിജി മലയിൽ, ജോജൻ സെബാസ്റ്റ്യൻ , സാജൻ ജോസഫ് , എം സി തോമസ്  മുളേകുന്നേൽ എന്നിവർ പ്രസംഗിച്ചു.

أحدث أقدم