വിഭാഗീയത അവസാനിപ്പിക്കാനായില്ല; ഒരു വാർഡിൽ യുഡിഎഫിന് ഒമ്പത് സ്ഥാനാർത്ഥികള്‍…




മലപ്പുറം : തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ കുത്തൊഴുക്ക്. യുഡിഎഫിൽനിന്ന് ഒമ്പത് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മലപ്പുറത്ത് പള്ളിക്കൽ ബസാർ പഞ്ചായത്തിലെ കൂട്ടാലുങ്ങൽ വാർഡിലാണ് സംഭവം.

കോൺഗ്രസിൽനിന്ന് ഏഴ് പേരും ലീഗിൽനിന്ന് രണ്ട് പേരുമാണ് പത്രിക സമർപ്പിച്ചത്. പത്രിക പിൻവലിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഔദ്യോഗിക സ്ഥാനാർഥി ആരെന്നതിൽ ഇനിയും തീരുമാനമായില്ല. വിഭാഗീയത അവസാനിപ്പിക്കാൻ ഡിസിസി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭാരവാഹികൾ കൂട്ടമായി പത്രിക നൽകിയത്. കഴിഞ്ഞ തവണ സംസ്ഥാനത്ത് തന്നെ യുഡിഎഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച വാർഡുകളിൽ ഒന്നാണ് കൂട്ടാലുങ്ങുൽ.
Previous Post Next Post