ജോലി ചെയ്യുന്നില്ലെങ്കിൽ സസ്‌പെൻഡ് ചെയ്യണം’.. ബിഎൽഒമാർ നേരിടുന്നത് കടുത്ത സമ്മർദ്ദമെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്…

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ(എസ്‌ഐആർ)വുമായി ബന്ധപ്പെട്ട് ബൂത്ത് ലെവൽ ഓഫീസർമാർ(ബിഎൽഒ) നേരിടുന്നത് കടുത്ത സമ്മർദമെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. കോഴിക്കോട് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിങ് വിളിച്ചുചേർത്ത എസ്‌ഐആർ അവലോകന യോഗത്തിൽ സമ്മർദം ചെലുത്തുംവിധം സംസാരിക്കുന്ന വീഡിയോ പുറത്ത്.

ജോലി ചെയ്യുന്നില്ലെങ്കിൽ സസ്‌പെൻഡ് ചെയ്യണം ഇല്ലെങ്കിൽ കടുത്ത നടപടിയായി ടെർമിനേറ്റ് ചെയ്യണമെന്ന് യോഗത്തിൽ ജില്ലാ കളക്ടർ പറയുന്നുണ്ട്. സൂപ്പർവൈസർമാർ ഓരോ മണിക്കൂർ ഇടവിട്ട് ബിഎൽഒമാരെ വിളിക്കണം. എവിടെയാണ് എന്താണ് എന്നെല്ലാം അന്വേഷിക്കണമെന്നും കളക്ടർ പറയുന്നുണ്ട്. ആരൊക്കെയാണ് ജോലി ചെയ്യാത്ത ബിഎൽഒമാർ, അവരുടെ ലിസ്റ്റ് തരൂ, അവരെ ജോലിയിൽനിന്ന് സസ്‌പെൻഡ് ചെയ്യാം അല്ലെങ്കിൽ ടെർമിനേറ്റ് ചെയ്യാം എന്നാണ് കളക്ടർ പറയുന്നത്.

അതേസമയം അധിക ജോലിഭാരവും സമ്മർദവുമാണ് ബിഎൽഒമാർ നേരിടുന്നതെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ പ്രതികരണങ്ങളാണ് ഇതിനോടകം പുറത്തുവരുന്നത്. വോട്ടർമാരുടെ വിവരങ്ങൾ മൊബൈൽ ആപ്പിൽ എൻട്രിചെയ്യാനുള്ള ഉത്തരവും സമയപരിധി വർധിപ്പിച്ചതും സമ്മർദം ഇരട്ടിയാക്കിയെന്ന് ബിഎൽഒമാർ പറയുന്നു.

Previous Post Next Post