തമിഴ്നാട്ടില്‍ നിന്ന് എത്തിക്കുന്ന മത്സ്യഭാഗങ്ങള്‍ കഴിക്കരുതെന്ന് മുന്നറിയിപ്പ്




 തിരുവനന്തപുരം: തമിഴ്നാട്ടിലെ സീ ഫുഡ് കയറ്റുമതി കമ്പനികളിലെ ഉപയോഗശൂന്യമായ മീനിന്റെ ഭാഗങ്ങള്‍  വില്‍പ്പനയ്ക്ക് എത്തിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് അവ കഴിക്കരുതെന്ന്  മത്സ്യഭവന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കി. തമിഴ്നാട്ടിലെ സീ ഫുഡ് കമ്പനിയില്‍ വേസ്റ്റ് ഡിസ്പോസലിനു കൊടുക്കുന്ന മീനിന്റെ ഉപയോഗശൂന്യമായ ഭാഗങ്ങളാണ് കേരളത്തിൽ  എത്തിച്ച് വില്‍പ്പന നടത്തുന്നതെന്ന് പൂവാര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു. ചെമ്പല്ലിവിഭാഗത്തിലെ മീന്‍ കഴിച്ച നിരവധി പേര്‍ക്ക് കഴിഞ്ഞമാസം 29ന് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഗുണനിലവാരമില്ലാത്ത മത്സ്യഭാഗങ്ങളില്‍നിന്നാണ് വിഷബാധയുണ്ടായതെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്. ചെമ്പല്ലിവിഭാഗം മീനിന്റെ മുള്ളും തലയും കഴിച്ച 40ല്‍ അധികം പേര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്


Previous Post Next Post