ഷാർജ അൽ നഹ്‌ദയിൽ
സന്ദർശക വീസയിൽ എത്തിയ മലയാളിയെ കാണാതായി. ഇന്നലെ (നവംബർ 16) രാവിലെ 6.50ഓടെ രാജു തോമസിനെ (70) കാണാതായിയെന്നാണ് റിപ്പോർട്ട്. 6:50ന് അൽ നഹ്‌ദയിലെ ബാഖർ മൊഹേബിക്ക് സമീപത്താണ് ഇദ്ദേഹത്തെ അവസാനമായി കണ്ടിരുന്നത്.
കാണാതാകുമ്പോൾ ധരിച്ചിരുന്നത് വെള്ള ഷർട്ട്, കാഷ്വൽ പാന്റ്സ്, വെള്ള സ്പോർട്സ് ഷൂസ് എന്നിവയായിരുന്നു.
രാജു തോമസിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അദ്ദേഹത്തിന്റെ മകളായ ജിഷയുമായി ബന്ധപ്പെടണമെന്ന് കുടുംബം അഭ്യർത്ഥിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 0503492617.