ജനശക്തി ജനതാദൾ എന്ന രാഷ്ട്രീയ കക്ഷിയുണ്ടാക്കിയാണ് തേജ് പ്രതാപ് യാദവ് പോരാട്ടത്തിനിറങ്ങിയത്. എന്നാൽ എല്ലാ സീറ്റിലും ഇവർ പരാജയപ്പെട്ടു. എങ്കിലും ആർജെഡി വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ തേജ് പ്രതാപ് യാദവിനായി. തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ നിന്ന് 25 സീറ്റുകളിലേക്ക് മാത്രമായി ഒതുങ്ങിയ ആർജെഡിക്ക് കനത്ത പരാജയമാണ് സംഭവിച്ചത്. പിന്നാലെ ലാലുവിൻ്റെ നാല് പെൺമക്കളും പിണങ്ങിയിറങ്ങിപ്പോയതോടെ തിരഞ്ഞെടുപ്പ് ഗോദയിലെ തിരിച്ചടി വീട്ടിലും പൊട്ടിത്തെറിക്ക് കാരണമായി. ഇതിനിടെയാണ് അച്ഛൻ്റെ അപ്രീതിക്ക് പാത്രമായ തേജ് പ്രതാപ് യാദവിനെ ഒപ്പം കൂട്ടാൻ എൻഡിഎ ശ്രമിക്കുന്നത്