ലോഡുമായി പോയ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു, ലോറിയുടെ ടയര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന്


കൊല്ലത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ലോഡുമായി പോയ ടോറസ് ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ പുനലൂർ പ്ലാച്ചേരി ഭാഗത്തായിരുന്നു അപകടമുണ്ടായത്. ലോറിക്ക് അടിയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സ്കൂട്ടര്‍ ലോറിക്കുള്ളിലേക്ക് ഇടിച്ചുകയറി നിലയിലാണ്. സ്കൂട്ടറിൽ നിന്ന് വീണ യുവാവ് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. യുവാവിന്‍റെ ശരീരത്തിലൂടെ പിൻഭാഗത്തെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു

Previous Post Next Post