
വളർന്നുവരുന്ന ലോകത്തിലെ മൂന്ന് പ്രധാന സമ്പദ്‌വ്യവസ്ഥകൾക്കെതിരെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ വ്യാപാര നയങ്ങൾ സൃഷ്ടിച്ചത് വലിയ കൂട്ടുകെട്ടിനെ. ഇന്ത്യ , ബ്രസീൽ , ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ രാജ്യങ്ങളിലെ നേതാക്കളെ കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനും ട്രംപിൻ്റെ വ്യാപാര നയങ്ങൾക്കെതിരെ ഒന്നിക്കാനും കാരണമാക്കിയിട്ടുണ്ട്
ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ ഇന്ന് ജോഹന്നാസ്ബർഗിൽ നടന്ന ഗ്രൂപ്പ് ഓഫ് 20 ഉച്ചകോടിക്കിടെ ഒരു ത്രികക്ഷി ഗ്രൂപ്പിംഗിന്, അതായത് ഐബിഎസ്എ ഫോറത്തിന് , കൂടുതൽ പ്രാധാന്യം നൽകിയതായാണ് സൂചന. ഒരു ദശാബ്ദത്തിലേറെയായി ഇതാദ്യമായാണ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നേതാക്കൾ ഒത്തുകൂടുന്നത്.