
മലപ്പുറത്ത് സ്കൂൾ വാൻ ഇടിച്ച് അതേ സ്കൂളിലെ LKG വിദ്യാർഥി മരിച്ചു. കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലാണ് അപകടം നടന്നത്. കുമ്പള പറമ്പ് മോണ്ടിസോറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ 8 വയസ്സുകാരൻ യമിൻ ഇസിൻ ആണ് മരിച്ചത്. സ്കൂൾ ബസിൽ നിന്നും ഇറങ്ങിയ വിദ്യാർഥി റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അതേ ബസിടിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.