
ഇന്ത്യൻ റബ്ബർ മേഖലയുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന റബ്ബർ ബോർഡ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിലായി ആകെ 51 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ പന്ത്രണ്ടാം ക്ലാസ് മുതൽ പിഎച്ച്ഡി വരെ ഉള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,900 രൂപ മുതൽ 2,08,700 രൂപ വരെ ശമ്പളം ലഭിക്കും.
പ്രധാന തസ്തികകളും വിഭാഗങ്ങളും
സയന്റിസ്റ്റ് എ – റിമോട്ട് സെൻസിങ്, ബയോഇൻഫർമാറ്റിക്സ്, അഗ്രോണമി, ബോട്ടണി/പ്ലാന്റ് ബ്രീഡിങ്
സയന്റിസ്റ്റ് ബി – സോയിൽ, അഗ്രോണമി, ക്രോപ് ഫിസിയോളജി, ക്രോപ് ഫിസിയോളജി/ലാറ്റെക്സ് ഹാർവെസ്റ്റ്
ടെക്നോളജി, അഗ്രികൾചറൽ ഇക്കണോമിക്സ്/ഇക്കണോമിക്സ്, അഗ്രോമീറ്റിയറോളജി, ബോട്ടണി/ ക്രോപ് പ്രൊപ്പഗേഷൻ, ബോട്ടണി/പ്ലാന്റ് ബ്രീഡിങ്, റബർ ടെക്നോളജി, ബയോടെക്നോളജി/ മോളിക്യുലർ ബയോളജി.
സയന്റിസ്റ്റ് സി – അഗ്രോണമി/സോയിൽ, ക്രോപ് മാനേജ്മെന്റ്, ക്രോപ് ഫിസിയോളജി, ജെനോം, റബർ പ്രോസസിങ്/ ടെക്നോളജി.
ജൂനിയർ ടെക്നിക്കൽ ഓഫീസർ – ഹൗസ്കീപ്പിങ്
ജൂനിയർ ടെക്നിക്കൽ ഓഫീസർ – എസി ആൻഡ് റഫ്രിജറേഷൻ,
സിസ്റ്റംസ് അസിസ്റ്റന്റ് – ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്,
അസിസ്റ്റന്റ് ഡയറക്ടർ – സിസ്റ്റംസ്
മെക്കാനിക്കൽ എൻജിനീയർ
സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ
ഇലക്ട്രിഷ്യൻ
സയന്റിഫിക് അസിസ്റ്റന്റ്
ഹിന്ദി ടൈപ്പിസ്റ്റ്
വിജിലൻസ് ഓഫീസർ
അപേക്ഷാ വിവരങ്ങൾ
അവസാന തീയതി: 2025 ഡിസംബർ 1.
അപേക്ഷാ ഫീസ്
ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക്: 1,000 രൂപ
വനിതകൾക്കും മറ്റ് സംവരണ വിഭാഗക്കാർക്കും ഫീസില്ല.
കൂടുതൽ വിവരങ്ങൾ
ഓരോ തസ്തികയുടെയും വിശദമായ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, മുൻപരിചയം തുടങ്ങിയ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും റബ്ബർ ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://recruitments.rubberboard.org.in/