
കാസര്‍കോട് ബസിൽ വെച്ച് വിദ്യാര്‍ത്ഥിനിക്കുനേരെ അതിക്രമം. കര്‍ണാടക ആര്‍ടിസി ബസിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥനിക്കുനേരെയാണ് അതിക്രമം ഉണ്ടായത്. ബസിലെ കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നും ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടെന്നുമാണ് പരാതി. ബസിൽ യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ വിദ്യാര്‍ത്ഥിനിയെ മോശമായി സ്പര്‍ശിച്ചെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ അസഭ്യം വിളിച്ചെന്നും വിദ്യാര്‍ത്ഥിനി പരാതിയിൽ പറയുന്നു. കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനിയെ ബസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.