എറണാകുളം -ആലപ്പുഴ മെമു ട്രാക്കിൽ നിന്നു മാറ്റിയപ്പോൾ കണ്ടത് മനുഷ്യന്റെ കാൽ… മൃതദേഹഭാഗം കണ്ടെത്തിയത് ശുചീകരണ തൊഴിലാളികൾ, സംഭവം ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ


ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ മൃതദേഹ അവശിഷ്ടം കണ്ടെത്തി. എറണാകുളം -ആലപ്പുഴ മെമു ട്രാക്കിൽ നിന്നു മാറ്റിയപ്പോഴാണ് മനുഷ്യന്റെ കാൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. റെയിൽവെ ട്രാക്കിൽ വെച്ച് ട്രെയിൻ ഇടിച്ചശേഷം കാൽ ഭാഗം ട്രെയിനിൽ കുടുങ്ങിയതായിരിക്കുമോയെന്ന സംശയമാണ് പോലീസ് പരിശോധിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് എറണാകുളത്ത് നിന്ന് മെമു ട്രെയിൻ ആലപ്പുഴയിൽ എത്തിയത്. തുടർന്ന് മെമു ട്രെയിൻ യാർഡിലേക്ക് മാറ്റിയശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികൾ മൃതദേഹ അവശിഷ്ടം കണ്ടെത്തുകയായിരുന്നു. പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും ചെയ്തു.

ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കും അതിനുശേഷം കോട്ടയത്തേക്കും ഷൊർണൂരിലേക്കും പിന്നീട് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയിലേക്കും സർവീസ് നടത്തുന്ന മെമു ട്രെയിൻ ആണിത്. പല ജില്ലകളിൽ കൂടി കടന്നുപോകുന്ന ട്രെയിൻ ആയതിനാൽ തന്നെ മറ്റു ജില്ലകളിൽ ആരെങ്കിലും ട്രെയിൻ തട്ടി മരിച്ചിട്ടുണ്ടെയന്ന കാര്യമുൾപ്പെടെ അന്വേഷണത്തിന്റെ പരിധിയിൽ വരും. മൃതദേഹ ഭാഗത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കമുണ്ടെന്നാണ് വിവരം. ട്രാക്കിൽ എവിടെയെങ്കിലും മൃതദേഹത്തിൻറെ മറ്റു ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ട്രാക്കിൽ നിന്നും ലഭിച്ച മൃതദേഹ അവശിഷ്ടത്തിന്റെ ഡിഎൻഎ പരിശേധന നടത്തും.

أحدث أقدم