
രാജ്ഭവനിൽ വീണ്ടും ഭാരതാംബ. കേരളപ്പിറവി ദിനാഘോഷത്തിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചു. രാജ്ഭവനിൽ സംഘടിപ്പിച്ച ദിനാഘോഷത്തിലാണ് വീണ്ടും കാവി കൊടിയേന്തിയ ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും ശ്യാമ പ്രസാദ് മുഖർജി ദിനാചരണത്തിലും ചിത്രം ഒഴിവാക്കിയിരുന്നു.
അടുത്തിടെ സംഘടിപ്പിക്കുന്ന പരിപാടികളെല്ലാം ‘കാവിക്കൊടിയേന്തിയ ഭാരതാംബ’യുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും മുൻപിൽ വിളക്കു കൊളുത്തിയുമാണു തുടങ്ങാറുള്ളത്. സർക്കാർ പരിപാടികളിൽനിന്നു പ്രസ്തുത ചിത്രം ഒഴിവാക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആദ്യം പറ്റില്ലെന്നായിരുന്നു രാജ്ഭവന്റെ നിലപാട്. പിന്നീട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് ഒഴിവാക്കുമെന്ന് രാജ്ഭവൻ അറിയിച്ചിരുന്നു.