ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാറിന് കുരുക്കായി എൻ വാസുവിൻ്റെ റിമാൻഡ് റിപ്പോർട്ട്. എൻ വാസു സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിൻ്റെ അറിവോടെയാണെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. സ്വർണം പൂശിയെന്ന പരാമർശം കമ്മീഷണർ മന:പൂർവ്വം ഒഴിവാക്കുകയായിരുന്നു. ദേവസ്വം ബോർഡിൻ്റെ പങ്ക് വ്യക്തമാക്കിയാണ് റിമാൻഡ് റിപ്പോർട്ട് എന്നത് ശ്രദ്ധേയം. ദേവസ്വം ഉദ്യോഗസ്ഥർ, പോറ്റി മൊഴിയിൽ വാസുവിൻ്റെ പങ്ക് വ്യക്തമാണെന്നും അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.