പരിക്കേറ്റത് ഓപ്പറേഷൻ സിന്ദൂറിനിടെ; പശുക്കുട്ടിക്ക് കൃത്രിമ ‘കൃഷ്ണ ലിംബ്’ ഘടിപ്പിച്ചു


ഓപ്പറേഷൻ സിന്ദൂറിനിടെ ജമ്മു കശ്മീരിൽ പാകിസ്ഥാൻ സൈന്യം നടത്തിയ കനത്ത അതിർത്തി ഷെല്ലാക്രമണത്തിൽ കാൽ നഷ്ടപ്പെട്ട ഒന്നര വയസ്സുള്ള പശുക്കുട്ടിയ്ക്ക് കൃത്രിമ കാൽ ഘടിപ്പിച്ചു. ഗൗരി എന്ന പെൺ പശുക്കിടാവിന് ചികിത്സ നൽകി ‘കൃഷ്ണ ലിംബ്’ എന്ന പുതിയ കൃത്രിമ കാൽ ഘടിപ്പിച്ചത്. ആർഎസ് പുരയിലെ ഫത്തേപൂർ സമരിയ പോസ്റ്റിൽ നിന്നുള്ള ചായക്കച്ചവടക്കാരനായ രാജേഷാണ് ഗൗരിയുടെ ഉടമ.

മെയ് 20 ന് ഷെല്ലാക്രമണത്തിൽ തന്റെ വീട് നശിപ്പിക്കപ്പെടുകയും പശുക്കിടാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്ന് രാജേഷ് പറയുന്നു. പ്രശസ്ത മൃഗഡോക്ടർ തപേഷ് മാത്തൂറാണ് ഗൗരിയ്ക്ക് ചികിത്സ നൽകിയത്. കൃത്രിമ കാൽ വിജയകരമായി ഘടിപ്പിച്ചെന്നും പ്രവർത്തിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. ഡോ. മാത്തൂർ 11 വർഷമെടുത്താൻ കൃഷ്ണ ലിംബ് എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്. 22 ഇന്ത്യൻ സംസ്ഥാനങ്ങളിൽ പശുക്കൾ, കുതിരകൾ, എരുമകൾ, മുയലുകൾ, ആടുകൾ, പക്ഷികൾ എന്നിവയിലുൾപ്പടെ 500 ലധികം മൃഗങ്ങളിൽ ഇത് വിജയകരമായി ഘടിപ്പിച്ചിട്ടുണ്ട്.

ഡോ. മാത്തൂറിന്റെ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്, അവയിൽ സന്ത് ഈശ്വർ സമ്മാൻ, രാജസ്ഥാൻ സംസ്ഥാന മെറിറ്റ് അവാർഡ്, കേന്ദ്ര കാബിനറ്റ് മന്ത്രി മൻസുഖ് മാണ്ഡവ്യ സമ്മാനിച്ച ഈ വർഷത്തെ ടൈംസ് നൗ “അമേസിംഗ് ഇന്ത്യൻ” അവാർഡ് എന്നിവ ഉൾപ്പെടുന്നു. ഈ വർഷം മെയ് മാസത്തിൽ, 26 സാധാരണക്കാർ, കൂടുതലും വിനോദസഞ്ചാരികൾ, കൊല്ലപ്പെട്ട മാരകമായ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി, പാക് അധീന കശ്മീരിലെ (പി‌ഒ‌കെ) ഭീകര അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചിരുന്നു.

Previous Post Next Post