തദ്ദേശ തെരഞ്ഞെടുപ്പിൽ യുവജന പ്രാതിനിധ്യം കുറയുന്നുവെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി







മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുവജന പ്രാതിനിധ്യം കുറയുന്നുവെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. 2010ലെ യുവജന പ്രാതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ലെന്ന് അബിൻ വർക്കി അഭിപ്രായപ്പെട്ടു. 2010ൽ കേരളത്തിലെ അൻപത് ശതമാനം സീറ്റുകളിലും യുവജന പ്രാതിനിധ്യം ഉറപ്പുവരുത്തിയതിനാലാണ് അന്ന് വൻ വിജയം നേടാനായതെന്നും യുവജന പ്രാതിനിധ്യം കേവലം തോൽക്കുന്ന സീറ്റുകളിലോ മറ്റിടങ്ങളിലോ ആകരുതെന്ന അഭ്യർത്ഥനയുണ്ടെന്നും അബിൻ വർക്കി പറഞ്ഞു.
യുവജനപ്രാതിനിധ്യം നിർബന്ധമായും വേണമെന്നത് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചതാണ്. പാർട്ടി പലയിടത്തും അത് മുഖവിലക്കെടുത്തിട്ടുണ്ട്. യുവജന പ്രാതിനിധ്യം ഇത്തവണ പാർട്ടി കാര്യമായി പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു. 2010ലെ പോലെ പരിഗണിക്കണം എന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യമെന്നും അബിൻവർക്കി പറഞ്ഞു. കേരളത്തിൽ ശക്തമായ യുഡിഎഫ് അനുകൂല വികാരമാണുള്ളത്. മറ്റു കാലങ്ങളിൽ കാണാത്ത മുന്നൊരുക്കമാണ് യുഡിഎഫ് നടത്തുന്നതെന്നും അബിൻ വർക്കി വ്യക്തമാക്കി.
അതേ സമയം എണീറ്റ് നിൽക്കാൻ പോലും പരസ'ഹായം വേണ്ട 4ൽ അധികം തവണ മത്സരിച്ച തൈക്കിളവികളും കിളവൻന്മാരും കോൺഗ്രസ്സിൽ കടിച്ച് തൂങ്ങിക്കിടക്കുന്നത് യൂത്ത് കോൺഗ്രസ്സ് പ്രാദേശിക നേതാക്കൾക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട് 

أحدث أقدم