മുസ്‌ലിം ലീഗിന്റെ സീറ്റ് പിടിക്കാൻ SFI നേതാവ്… മലപ്പുറം ജില്ലാ പഞ്ചായത്തിൽ 22കാരിയെ കളത്തിലിറക്കി LDF


തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളിൽ മുന്നണികൾ യുവാക്കളെ അണിനിരത്തി കടുത്ത മത്സരത്തിനാണ് കളമൊരുക്കുന്നത്. അത്തരമൊരു മത്സരമാണ് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കും നടക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ മുസ്‌ലിം ലീഗിന്റെ സിറ്റിങ് സീറ്റ് പിടിക്കാൻ എസ്എഫ്‌ഐ നേതാവിനെയാണ് എൽഡിഎഫ് കളത്തിലിറക്കിയത്. എം ജെ തേജനന്ദയെന്ന 22കാരിയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് തിരുനാവായ ഡിവിഷനിൽനിന്നും പാർട്ടിക്കായി ജനവിധി തേടുന്നത്.

എസ്എഫ്‌ഐ തവനൂർ ഏരിയ പ്രസിഡന്റും മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമാണ് തേജനന്ദ. പൊന്നാനി എംഇഎസിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ തേജനന്ദ, മലയാള സർവകലാശാലയിൽനിന്ന് മലയാളം സംസ്‌കാരപൈതൃക പഠനത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

Previous Post Next Post