വയനാട്ടില്‍ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 74 കാരൻ പിടിയിൽ


വയനാട്: വയനാട്ടിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികൻ പോലീസ് പിടിയിൽ. വയനാട് സ്വദേശി ചാക്കോയെ (74) ആണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.രാജാക്കാട് ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്.

വയറുവേദനയെ തുടർന്ന് വൈദ്യപരിശോധന നടത്തിയപ്പഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടന്ന് രാജാക്കാട് പൊലീസിന് പരാതി നല്‍കുകയായിരുന്നു. പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പൊലീസ് അന്വേഷണത്തില്‍ പിടികൂടുകയായിരുന്നു. പോക്സോ പ്രകാരം കേസ് എടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.


Previous Post Next Post