കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ ഇതുവരെ (ഡിസംബർ അഞ്ച് വരെയുള്ള കണക്ക്) അനധികൃതമായി സ്ഥാപിച്ച 11837 പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു.
പൊതുസ്ഥലങ്ങളിൽ അനധികൃതമായോ നിയമപരമല്ലാതെയോ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ, ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, ബോർഡുകൾ എന്നിവയും ഹരിതചട്ടം പാലിക്കാത്ത പ്രചാരണ സാമഗ്രികളുമാണ് നീക്കം ചെയ്തത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുള്ളത്.
ജില്ലാ, താലൂക്ക് തലങ്ങളിലായാണ് സ്‌ക്വാഡ് പ്രവർത്തിക്കുന്നത്. ജില്ലാതലത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്തും താലൂക്ക് തലത്തിൽ അതത് തഹസിൽദാർമാരുമാണ് നേതൃത്വം നൽകുന്നത്.