ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് ”തന” എന്നറിയപ്പെടുന്നു. ഒരു തവണ ഉപയോഗിച്ചാല്‍ തന്നെ ലഹരിയ്ക്ക് അടിമപ്പെടുന്ന ഇത്തരം മയക്കു മരുന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ വഴിയാണ് നാട്ടിലെത്തുന്നത്. ചെറിയ പ്ലാസ്റ്റിക് ഡപ്പികളിലാക്കി ഒരു ഡപ്പിക്ക് 500 രൂപ മുതല്‍ വിലക്കാണ് വിപണില്‍ വിറ്റു വരുന്നത്.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു എം.കെ., പ്രശാന്ത് വി., കൃഷ്ണകുമാര്‍ പി.പി., കെ.വി. ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ യതുല്‍ കൃഷ്ണ, സനിഷ്, പ്രിവെന്റീവ് ഓഫീസര്‍ സന്തോഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ നൂര്‍ജ, സോന, എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.