കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടു; തട്ടുകട ഉടമയ്ക്കുനേരേ ആക്രമണം, 21-കാരൻ അറസ്റ്റിൽ





തൃശൂർ : തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ ആക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. നാട്ടിക ചേർക്കര സ്വദേശി കുറുപ്പത്തുവീട്ടിൽ ഹരിനന്ദനൻ (21) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. എരവേലി സുനിൽകുമാർ ചേർക്കരയിൽ നടത്തുന്ന തട്ടുകടയിൽ ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിലുള്ള വൈരാഗ്യമാണ് കാരണം.

അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സുനിൽകുമാറിനെ ആക്രമിച്ച സംഭവത്തിനാണ് പോലീസ് കേസെടുത്തത്. റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Previous Post Next Post