
ഡ്രൈ ഡേ ദിവസം വിൽപന നടത്തുന്നതിനായി സൂക്ഷിച്ച അര ലിറ്ററിന്റെ അമ്പത് കുപ്പി മദ്യവുമായി പുന്നപ്ര സ്വദേശി പിടിയില്‍. പുന്നപ്ര ആലിശ്ശേരി വീട്ടിൽ ഔഷധിശൻ (58)നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴ എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുന്നപ്ര ഫിഷ്സ്റ്റാന്റിന് സമീപത്തു നിന്നും ഔഷധിശനെ പിടികൂടിയത്. ഇയാളെക്കുറിച്ച് മുമ്പും നിരവധി പരാതികൾ എക്സൈസിന് ലഭിച്ചിട്ടുണ്ടന്നും മദ്യശാലകൾ അടഞ്ഞുകിടക്കുന്ന ദിവസം നോക്കിയാണ് കൂടുതൽ കുപ്പി വാങ്ങിവെച്ച് അധികവിലക്ക് ആവശ്യക്കാർക്ക് വിറ്റുകൊണ്ടിരുന്നതെന്നും എക്സൈസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽറേഞ്ച് അസ്സി: എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദ്, ഓഫീസർമാരായ സുർജിത്ത് .ടി.ജി, രതീഷ്. ആർ, ജി. ആർ.ശ്രീ രണദിവെ ,വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്മിത.എസ് എന്നിവരും ഉണ്ടായിരുന്നു.