വി കെ പ്രശാന്തിന് വാടക അലവന്‍സ് ഇല്ല.. 25000 രൂപ നല്‍കുന്നത് മണ്ഡല അലവന്‍സ്


വി കെ പ്രശാന്ത്‌ എംഎല്‍എയ്ക്ക് വാടക അലവന്‍സ് ഇല്ലെന്ന് വിവരാവകാശ രേഖകള്‍. ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ അലവന്‍സ് നല്‍കുന്നില്ലെന്ന് നിയമസഭാ സെക്രട്ടറിയുടെ മറുപടിയില്‍ പറയുന്നു. 25,000 രൂപ നല്‍കുന്നത് മണ്ഡല അലവന്‍സ് എന്ന നിലയില്‍ മാത്രമെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

ഓഫീസ് മുറിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്നാണ് വി കെ പ്രശാന്ത് എംഎല്‍എ പറയുന്നത്. നടക്കുന്നത് വട്ടിയൂര്‍കാവ് മണ്ഡലം ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണത്തിലാണ്. കെ മുരളീധരനും ശബരിനാഥനും വിഷയം മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു

Previous Post Next Post