ഓപ്പറേഷൻ ആഘാത് 3.0’ (Operation Aghat 3.0) എന്ന പേരിലാണ് മിന്നൽ പരിശോധന നടത്തിയത്. റെയ്ഡിൽ വൻതോതിൽ അനധികൃത വസ്തുക്കൾ പോലീസ് കണ്ടെടുത്തു. ഇതിൽ 21 നാടൻ പിസ്റ്റളുകൾ, 20 ലൈവ് വെടിയുണ്ടകൾ, 27 കത്തികൾ എന്നിവ ഉൾപ്പെടുന്നു. ആകെ 12,258 ക്വാർട്ടേഴ്‌സ് അനധികൃത മദ്യവും 6.01 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. ചൂതാട്ടക്കാരിൽ നിന്ന് 2,30,990 രൂപയുടെ പണവും 310 മൊബൈൽ ഫോണുകളും 231 ഇരുചക്ര വാഹനങ്ങളും ഒരു ഫോർ വീലറും പോലീസ് പിടിച്ചെടുത്തു.
ആയുധ നിയമം, എക്സൈസ് നിയമം, എൻഡിപിഎസ് നിയമം എന്നിവയുള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ്. കൂടാതെ, പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ 504 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.ആഘോഷങ്ങളുടെ മറവിൽ വലിയ തോതിലുള്ള അക്രമങ്ങൾ പ്രതികൾ ലക്ഷ്യമിട്ടിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.