പുന്നപ്രയിൽ നിന്ന് രണ്ടു ദിവസം മുൻപ് കാണാതായി.. 29കാരൻ്റെ മൃതദേഹം കടൽ തീരത്തടിഞ്ഞു


അമ്പലപ്പുഴ: പുന്നപ്രയിൽ നിന്ന് രണ്ടു ദിവസം മുൻപ് കാണാതായ 29കാരൻ്റെ മൃതദേഹം വളഞ്ഞ വഴി കടൽ തീരത്തടിഞ്ഞു.പുന്നപ്ര തെക്കു പഞ്ചായത്ത് ആലിശേരി വീട്ടിൽ ഷിബു, ബിജി ദമ്പതികളുടെ മകൻ അനന്തു (29) ൻ്റെ മൃതദേഹമാണ് തിങ്കളാഴ്ച പുലർച്ചെ വളഞ്ഞ വഴി കടൽ തീരത്തടിഞ്ഞത്. മാനസികാസ്വാസ്ഥ്യമുള്ള അനന്തുവിനെ 2 ദിവസം മുൻപാണ് കാണാതായത്. ബന്ധുക്കൾ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ മിസിംഗ് കേസ് നൽകിയിരുന്നു. അന്വേഷണം നടന്നു വരുന്നതിനിടെയാണ് മൃതദേഹം തീരത്ത് അടിഞ്ഞത്.പുന്നപ്ര ചള്ളി കടപ്പുറത്ത് കടൽഭിത്തിക്കു മുകളിൽ വൈകുന്നേരങ്ങളിൽ അനന്തു കാറ്റ് കൊണ്ട് ഇരിക്കാറ് പതിവുണ്ട്. ഇങ്ങനെ ഇരുന്ന വഴി കാൽ വഴുതി കടലിൽ വീണതാകാമെന്നാണ് പൊലീസിൻ്റെ നിഗമനം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെ പോസ്റ്റുമാർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കാരം നടത്തി.

أحدث أقدم