തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട കനകമ്മ സിപിഐയുടെ പ്രാദേശിക നേതാവാണ്. മാവേലിക്കര നഗരസഭ 12-ാം വാര്‍ഡ് കൗണ്‍സിലറായിരുന്നു.അമ്മയും മകനുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങിപ്പോയിരുന്നു. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അമ്മയാണെന്ന് പറഞ്ഞാണ് ഇയാള്‍ അമ്മയെ മര്‍ദിച്ചിരുന്നത്.മദ്യപിച്ചെത്തുന്ന ഇയാള്‍ പണമാവശ്യപ്പെടുകയും കൊടുക്കാതെ വരുമ്പോള്‍ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇന്നലെയും പതിവുപോലെ മദ്യപിച്ചെത്തി പണമാവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. തുടര്‍ന്നാണ് മര്‍ദിച്ചത്. വീട്ടില്‍ നിന്ന് ഇടക്കിടെ ബഹളം കേള്‍ക്കുന്നതിനാല്‍ നാട്ടുകാര്‍ ശ്രദ്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇന്ന് രാവിലെയാണ് അമ്മയ്ക്ക് അനക്കമില്ലെന്നും അമ്മയെ താന്‍ മര്‍ദിച്ചിരുന്നുവെന്നും കൃഷ്ണദാസ് തന്നെ നാട്ടുകാരെ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് പൊലീസും ജനപ്രതിനിധികളും വീട്ടിലേക്ക് എത്തുകയും കനകമ്മ മരിച്ചുകിടക്കുന്നതും കണ്ടത്.
മകന്റെ മര്‍ദനമേറ്റാണ് കനകമ്മ മരിച്ചെന്ന് പൊലീസ് വ്യക്തമാക്കുന്നു. മാവേലിക്കര നഗരസഭയിലെ സിപിഐ മുന്‍ കൗണ്‍സിലറാണ് കൊല്ലപ്പെട്ട കനകമ്മ മുന്‍പ് പലതവണ പരാതി നല്‍കുകയും പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.
മകന്‍ ലഹരിഉപയോഗിക്കുന്നതിനെച്ചൊല്ലിയും പണത്തെച്ചൊല്ലിയും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നതായാണ് വിവരം. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ആലപ്പുഴയില്‍ ലഹരിക്കടിമയായ മകന്‍ അച്ഛനെയും അമ്മയെയും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവമുണ്ടായത്.
ഇതില്‍ മാരകമായി പരിക്കേറ്റ അച്ഛന്‍ മരിച്ചിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പേയാണ് മാവേലിക്കരയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയെന്ന വാര്‍ത്തയും പുറത്തുവരുന്നത്.