'ബിജെപി മാത്രമല്ല, തിരുവനന്തപുരം നഗരം വിജയിച്ചിരിക്കുകയാണ്. ജനങ്ങള്‍ വളരെ മോശപ്പെട്ട സാഹചര്യത്തിലായി രുന്നു. അവരൊക്കെ തന്നെ ഇന്ത്യയിലെ മികച്ച നഗരത്തിലേക്ക് നടന്നടുക്കുക യാണ്. പാർട്ടിയുടെ സംസ്ഥാന ഘടകം പറഞ്ഞ കാര്യങ്ങള്‍ സമയബന്ധിതമായി ഞങ്ങള്‍ നടപ്പിലാക്കും.
45 ദിവസത്തിനകം നരേന്ദ്രമോദി തിരുവനന്തപുരത്ത് വരും. ജനങ്ങള്‍ അതിനുള്ള അംഗീകാരമാണ് നല്‍കിയിരിക്കുന്നത്'- വിവി രാജേഷ് പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ കൊടുങ്ങാനൂർ വാർഡില്‍ നിന്നുമാണ് ബിജെപി സ്ഥാനാർത്ഥിയായ വി വി രാജേഷ് വിജയിച്ചത്.