
അഞ്ചു വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച 65 കാരൻ അറസ്റ്റിൽ. കടയ്ക്കൽ കുമ്മിൾ വട്ടത്താമര സ്വദേശി ശശി (65)ആണ് പിടിയിലായത്. വീടിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തിയ പ്രതി കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഒരു മാസം മുമ്പ് നടന്ന സംഭവം കുട്ടി കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്. ഉടൻ തന്നെ വീട്ടുകാർ കടക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.