
ക്രിസ്മസിന് കുടുംബം പള്ളിയില്‍ പോയ തക്കത്തില്‍ വന്‍ കവര്‍ച്ച. കാട്ടാക്കടയിലാണ് ക്രിസ്മസ് ദിനത്തില്‍ തിരുപിറവി പ്രാര്‍ത്ഥനകള്‍ക്കായി കുടുംബം പോയ തക്കത്തിന് വീട്ടില്‍ കവര്‍ച്ച നടന്നത്. തൊഴുല്‍ക്കോണം സ്വദേശി ഷൈന്‍ കുമാറിന്റെ വീട്ടില്‍ നിന്നും 60 പവനാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. സംഭവത്തില്‍ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ക്രിസ്മസ് ആഘോഷത്തിനായി ഷൈന്‍ കുമാറും കുടുംബവും പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നത് എന്നാണ് കരുതുന്നത്. രാത്രി 9 മണിയോടെ ഷൈന്‍ കുമാറിന്റെ ഭാര്യ അനുഭവ മടങ്ങിയെത്തമ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 60 പവന്‍ നഷ്ടപ്പെട്ട വിവരം മനസിലാകുന്നത്.
വൈദ്യുതി ഫ്യൂസ് ഊരിയ ശേഷമായിരുന്നു കള്ളന്മാര്‍ വീടിനകത്ത് കടന്നത്. വൈകീട്ട് 6നും 9നും ഇടയിലാണ് മോഷണം നടന്നത്. ഷൈന്‍ കുമാറിന്റെ ഭാര്യ സഹോദരിയുടെ സ്വര്‍ണവും നഷ്ടമായിരുന്നു.