സൗഹൃദം നടിച്ച് വൃദ്ധ ദമ്പതികളിൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ



കോട്ടയം : കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് വൃദ്ധ ദമ്പതികളിൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ.  മാഞ്ഞൂർ വി.കെ.ടി വീട്ടിൽ മനീഷ് (38), വിജി (37) എന്നിവരെ യാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. മക്കളില്ലാത്ത മാഞ്ഞൂർ സ്വദേശികളുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് രണ്ട് പ്രതികളും ചേർന്ന് തട്ടിപ്പ് നടത്തിയത്.

വൃദ്ധ ദമ്പതികളോട് അടുപ്പം സ്ഥാപിച്ചു വിശ്വാസം പിടിച്ചു പറ്റിയ ശേഷം ഇവരുടെ എസ്.ബി.ഐ കുറുപ്പന്തറ ബ്രാഞ്ചിൽ ഫിക്സഡ് ഡിപ്പോസിറ്റ് ആയി നിക്ഷേപിച്ചിരുന്ന 60 ലക്ഷം രൂപക്ക് കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് ഇവർ കൈവശപ്പെടുത്തുകയായിരുന്നു. സി.എഫ്.സി.ഐ.സി.ഐ ബാങ്കിൻ്റെ എറണാകുളം ബ്രാഞ്ചിൽ മാറ്റി നിക്ഷേപി ച്ചാൽ കൂടുതൽ പലിശ ലഭിക്കും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 2024 ജൂലൈ മാസം മുതൽ ഉള്ള കാലയളവിൽ പല തവണകളായി ഇവർ ചെക്ക് വഴി പണം പിൻവലിച്ചത്.

ദമ്പതിമാരിൽ നിന്നും പണം തട്ടിയെടുത്ത ശേഷം 60 ലക്ഷം രൂപ സി.എഫ്.സി.ഐ,സി.ഐ ബാങ്കിന്റെ എറണാകുളം ബ്രാഞ്ചിൽ നിക്ഷേപിച്ചതായി വ്യാജ രേഖ ചമച്ചു കാണിച്ച് ദമ്പതിമാരെ കബളിപ്പിക്കുകയായിരുന്നു.

വയോധിക ദമ്പതിമാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് സംഘം ഇൻസ്പെക്ടർ എസ്.എച്ച്.ഒ എ.എസ് അൻസൽ, എസ്.ഐമാരായ ബി.സുരേഷ് കുമാർ, കെ.നാസർ, ബി.അജികുമാർ, ബി.പി വിനോദ്, എ.എസ്.ഐ ശ്രീലതാമ്മാൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുമൻ പി.മണി, സിവിൽ പൊലീസ് ഓഫിസർ സി.എം അർജുൻ എന്നിവരടങ്ങുന്ന പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈക്കം ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Previous Post Next Post