ജമാഅത്തെ ഇസ്ലാമി ഒരു കാലത്തും മതരാഷ്ട്രവാദം ഉന്നയിച്ചിട്ടില്ല; സമീപകാലത്ത് സിപിഐഎം, BJP നേതാക്കളുടെ അഭിപ്രായങ്ങൾ സമാനം, പി മുജീബുറഹ്മാൻ



തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐഎം വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്മാൻ. ജമാഅത്തെ ഇസ്ലാമിക്കെതിരെ എം വി ഗോവിന്ദനും മുഖ്യമന്ത്രിയും ശക്തമായ നിലപാട് സ്വീകരിച്ചു. മോശം പരാമർശം നടത്തി. പാലക്കാട്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകളിലും ഇതേ നിലപാടാണ് സ്വീകരിച്ചത്. ഇത് അവർക്ക് തിരിച്ചടിയായി. 

ഇനിയെങ്കിലും ഈ നിലപാട് പുന:പരിശോധിക്കാൻ സിപിഐഎം തയ്യാറാകണം.വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ മുഖ്യമന്ത്രി പുകഴ്ത്തുകയാണ് ചെയ്തത്. തിരുത്തേണ്ടവർ പ്രോത്സാഹനം നൽകുകയാണ് ചെയ്തത്. തട്ടമിട്ടവർ സമരത്തിന് ഇറങ്ങിയാൽ വർഗീയ വാദികളാക്കുന്നു. സിപിഐഎം നിലപാടുകളിൽ സമീപകാലത്ത് മാറ്റം വന്നുവെന്നും പി മുജീബുറഹ്മാൻ വ്യക്തമാക്കി. അയ്യപ്പ സംഗമത്തിലേക്ക് UP മുഖ്യമന്ത്രിയെ ക്ഷണിച്ചതും പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതും മാറ്റം പ്രകടമാക്കുന്നു. സിപിഐഎം BJP നേതാക്കളുടെ അഭിപ്രായങ്ങൾ സമാനം. മുസ്ലിം ഭീതി ജനിപ്പിച്ച് ഹിന്ദു വോട്ട് ഏകീകരണത്തിന് സിപിഐഎം ശ്രമിക്കുന്നു. ഇത് വലിയ അപകടമുണ്ടാക്കും. സിപിഐമ്മിൽ നിന്ന് ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് വേണ്ട.

രാഷ്രീയ ജന്മിത്തത്തിന്റെ കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. ജമാഅത്തെ ഇസ്ലാമി – സിപിഐഎം കൂടികൂടിക്കാഴ്ചയിൽ ചർച്ചയാകാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നത്. ഗുഡ്സർട്ടിഫിക്കറ്റ് പ്രയോഗം മോദിയോടോ വെള്ളാപ്പള്ളി നടേശനോടോ മുഖ്യമന്ത്രി നടത്തുമോ. കേരളത്തിൽ ഇസ്ലാമോഫോബിയ ഉണർത്താനുള്ള ശ്രമം സജീവം. അതിൻ്റെ അടിസ്ഥാനത്തിൽ ധ്രുവീകരണം നടക്കുന്നു. ജമാഅത്തെ ഇസ്ലാമി ഒരു കാലത്തും മതരാഷ്ട്രവാദം ഉന്നയിച്ചിട്ടില്ലെന്നും പി മുജീബുറഹ്മാൻ കൂട്ടിച്ചേർത്തു.
أحدث أقدم