‘രാഹുല്‍ മാങ്കൂട്ടത്തില്‍, എംഎല്‍എ സ്ഥാനം രാജിവെക്കണം’.. കെ കെ രമ…


രാഹുല്‍ മാങ്കൂട്ടത്തില്‍, എംഎല്‍എ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെ കെ രമ എംഎല്‍എ. നിരപരാധി ആണെങ്കില്‍ ഇനിയും ജനപ്രതിനിധിയാകാന്‍ അവസരം ഉണ്ടാകുമല്ലോയെന്നും കെ കെ രമ പറഞ്ഞു. എം മുകേഷ് എംഎല്‍എയുടെ കാര്യത്തിലും തനിക്ക് ഇതേ നിലപാടാണെന്നും കെകെ രമ പറഞ്ഞു.

ഇതുപോലെ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന ജനപ്രതിനിധികള്‍ ആ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടുക എന്നുള്ളതാണ് രീതി എന്ന അഭിപ്രായമാണുള്ളത്. തുടക്കം മുതല്‍ ഈയൊരു അഭിപ്രായം പറഞ്ഞയാളാണ് ഞാന്‍. രാഹുല്‍ വിഷയത്തില്‍ മാത്രമല്ല, മുകേഷ് എംഎല്‍എയുടെ കാര്യത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചത്. അന്വേഷണം നേരിടട്ടെ. ജനപ്രതിനിധികളാകാന്‍ ഇനിയും അവസരങ്ങള്‍ ഉണ്ടാകുമല്ലോ. ഇത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ സ്ഥാനത്ത് നിന്ന് രാജിവച്ച് അന്വേഷണം നേരിടണം എന്നും കെ കെ രമ പറഞ്ഞു.

Previous Post Next Post