
പെട്രോൾ നിറയ്ക്കാനെത്തിയ യുവാവ് പമ്പ് ജീവനക്കാരെ ആക്രമിച്ചതായി പരാതി. പാലക്കാട് കാഞ്ഞിരം മുണ്ടപ്ലാക്കൽ തോമസ് മാത്യു, പൂക്കാട്ടിൽ സിന്ധു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ജീവനക്കാർ മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ ചികിത്സ തേടി. കാഞ്ഞിരത്തെ പമ്പിൽ വൈകിട്ട് ആറരയോടെ പെട്രോൾ നിറയ്ക്കാനെത്തിയതായിരുന്നു യുവാവ്. ഇതിനായി ജീവനക്കാരോട് ക്യാൻ ആവശ്യപ്പെട്ടു.
ക്യാനില്ലെന്നും പുറത്ത് പോയി ക്യാൻ വാങ്ങി വരാൻ ആവശ്യപ്പെട്ടതാണ് പ്രകോപനം. പ്രതിക്കായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു . ചിറക്കൽപ്പടി സ്വദേശിയാണെന്നാണ് വിവരം