ശനിയാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഗ്രാമിന് 100 രൂപയാണ് വർദ്ധിച്ചത്. 12,400 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 95,680 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയ സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് ദൃശ്യമായത്.