തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ നീങ്ങി; കണ്ണൂരിൽ നാല് നേതാക്കളെ പുറത്താക്കി കോൺഗ്രസ്...





കണ്ണൂർ : തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ നീങ്ങിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂരിൽ നാല് നേതാക്കളെ പുറത്താക്കി കോൺഗ്രസ്. ഡിസിസി എക്‌സിക്യൂട്ടീവ് അംഗം കാപ്പാടൻ ശശി, മൈനോറിറ്റി കോൺഗ്രസ് ജില്ലാ ചെയർമാൻ കെ ആർ അബ്ദുൽ ഖാദർ, പ്രാദേശിക നേതാക്കളായ സതീശൻ കടാങ്കോട്, രഘുനാഥ് തളിയിൽ എന്നിവർക്കെതിരെയാണ് നടപടി. ജില്ലാ കോർ കമ്മിറ്റിയുടേതാണ് തീരുമാനം.

ആന്തൂരിൽ സ്ഥാനാർത്ഥിയുടെ നിർദ്ദേശകനായിരുന്നു രഘുനാഥ് തളിയിൽ. നാമനിർദ്ദേശ പത്രികയിൽ താൻ ഒപ്പിട്ടില്ല എന്ന് ഭരണാധികാരിയ്ക്ക് മുൻപിൽ ഇയാൾ മൊഴി നൽകിയതോടെ പത്രിക തള്ളിയിരുന്നു. ഇതിന് പിന്നാലെ ആണ് രഘുനാഥിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത്. പാർട്ടിക്കെതിരെ നിലപാട് സ്വീകരിച്ചതിനാണ് മറ്റുള്ളവർക്കെതിരായ നടപടി. പാർട്ടി നടപടിയ്ക്ക് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി കെ ആർ അബ്ദുൽ ഖാദർ രംഗത്തെത്തി.
Previous Post Next Post