കിണറ്റിൽ വീണ കടുവയെ പുറത്തെടുത്തു വനംവകുപ്പ്

 

പത്തനംതിട്ട വയ്യാറ്റുപുഴ വില്ലൂന്നിപാറയിൽ കിണറ്റിൽ വീണ കടുവയെ മണിക്കൂറുകൾ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിൽ വനംവകുപ്പ് പുറത്തെടുത്തു. ഇന്ന് പുലർച്ചെയാണ് ആൾമറ ഇല്ലാത്ത കിണറ്റിൽ കടുവ വീണത്. കിണർ വറ്റിച്ച് കടുവയെ വലയിട്ട് കുരുക്കിയാണ് പുറത്തെടുത്തത്. മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിൽ മയക്കുവെടി വെച്ചാണ് കടുവയെ വലയിലാക്കിയത്. രാവിലെ അഞ്ച് മണിയോടെയാണ് കിണറ്റിൽ നിന്നും കടുവയുടെ മുരൾച്ച കേട്ടതെന്നും ഭയന്നു പോയി എന്നും ​ഗൃഹനാഥ പറയുന്നു. വളരെ ആസൂത്രണത്തോടെയാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കടുവയെ പുറത്തെടുത്തത്. കടുവയ്ക്ക് മൂന്ന് വയസ് പ്രായമുണ്ടാകുമെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 200 കിലോയ്ക്ക് മുകളിൽ ഭാരമുണ്ടായിരുന്നു. വനംവകുപ്പിന്റെ പ്രത്യേക കൂട്ടിലേക്ക് കടുവയെ മാറ്റിയിരിക്കുകയാണ്. വൈദ്യപരിശോധന പൂർത്തിയാക്കി ആരോ​ഗ്യം തൃപ്തികരമാണെങ്കിൽ കടുവയെ ഉൾവനത്തിൽ തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം.

أحدث أقدم