മസ്കത്ത് : വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങി മരിച്ചു. കാസർകോട് മായിർ മണിയംപാറ സ്വദേശി കണക്കിനാമൂല വീട്ടിൽ അബ്ദുല്ല ആശിഖ് (22) ആണ് മസ്‌കത്ത് - സൂർ റോഡിലെ വാദി ശാബിൽ കുളിക്കാനിറങ്ങിയപ്പോൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്.
നേരത്തെ യുഎഇയിൽ ജോലി ചെയ്തിരുന്ന അബ്ദുല്ല ആശിഖ് അടുത്തിടെയാണ് മസ്കത്തിൽ എത്തിയത്. റൂവിയിൽ അബായ വിൽപന സ്ഥാപനത്തിലെ ജിവനക്കാരനായിരുന്നു. പിതാവ്: ശാഹുൽ ഹമീദ്. മാതാവ്: സുബൈദ. അവിവാഹിതനാണ്. മൃതദേഹം ആശുപ്രതി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയാക്കിവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു