സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി.. യുവാവിനെ കുത്തിക്കൊലപ്പെടുത്തി.. അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ…


തൃശൂർ പറപ്പൂക്കരയിൽ സഹോദരിയെ ഇഷ്ടമാണെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി ഉൾപ്പെടെ മൂന്ന് പേര്‍ പൊലീസ് പിടിയിൽ. പറപ്പൂക്കര സ്വദേശികളായ രോഹിത്ത്, പോപ്പി എന്നറിയപ്പെടുന്ന വിബിൻ, ഗിരീഷ് എന്നിവരാണ് പിടിയിലായത്.. ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

സഹോദരിയെ ഇഷ്ടമാണെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് അയൽവാസി കൂടിയായ 28 വയസ്സുള്ള പറപ്പൂക്കര സ്വദേശി അഖിലിനെ രോഹിത് കൊലപ്പെടുത്തിയത്. അഖിലിൻ്റെ വീടിന് മുൻപിലെ റോഡിൽ വെച്ച് മാരകായുധമായ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സഹോദരിയെ അഖില്‍ ശല്യം ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ കേസിൽ രോഹിത് ഉൾപ്പെടെ മൂന്ന് പ്രതികളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

أحدث أقدم