ലക്ഷക്കണക്കിനു രൂപയുമായി ഒരാൾ കോട്ടയത്ത് പിടിയില്‍: ഇന്നു രാവിലെ എക്സൈസ് പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത് പിടിയിലായത് ..


കോട്ടയം : എം.സി റോഡില്‍ അന്തർ സംസ്ഥാന ബസില്‍ നിന്നും ലക്ഷക്കണക്കിനു രൂപയുമായി ബംഗളൂരു സ്വദേശി പിടിയില്‍.
ഇന്നു രാവിലെ ഒൻപതു മണിയോടെ കോഴാ ജില്ലാ കൃഷിത്തോട്ടത്തിന് മുൻഭാഗത്തു വച്ചാണ് ബസില്‍ പരിശോധന നടത്തിയത്.

ബാംഗ്ലൂരില്‍ നിന്ന് പത്തനാപുരം സർവ്വീസ് നടത്തുന്ന ജെ.എസ്.ആർ ബസില്‍ കുറവിലങ്ങാട് എക്സൈസ് സംഘം പരിശോധന നടത്തുകയും യുവാവിൻ്റെ ബാഗ്
പരിശോധിച്ചപ്പോള്‍ അളവില്‍ കൂടുതല്‍ പണം കണ്ടെത്തുകയായിരുന്നു.
ബാംഗ്ലൂർ സ്വദേശിയാണ് പണവുമായി എത്തിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ വൻതുക രേഖകള്‍ ഇല്ലാതെ കൊണ്ടുവരുന്നത് പിടിക്കപ്പെടാവുന്ന കുറ്റമാണ്.
യുവാവിനെ പോലീസിന് കൈമാറും. പണത്തിൻ്റെ ഉറവിടം സംബന്ധിച്ചും എന്തിന് എത്തിച്ചു എന്നത് സംബന്ധിച്ചും അന്വേഷണം നടക്കും.


 


Previous Post Next Post