ഇനി മുതൽ കിണറുകൾ കുഴിക്കുന്നതിനും സർക്കാർ അനുമതി വേണ്ടിവരും. സർക്കാർ പുറത്തിറക്കിയ ജലനയത്തിന്റെ കരടിലാണ് അനധികൃത ഭൂഗർഭജലചൂഷണം നിയന്ത്രിക്കാനുള്ള ശുപാർശയുള്ളത്. അശാസ്ത്രീയമായ കിണർനിർമാണവും ദുരുപയോഗവും തടയാൻ സർക്കാർ ഇടപെടൽ വേണമെന്നുമാണ് കരടിലെ ശുപാർശ.
കിണറുകളുടെ എണ്ണം, ആഴം, രൂപകല്പന, എന്നിവയെക്കുറിച്ചൊന്നും നിലവിൽ സർക്കാരിന്റെ പക്കൽ കണക്കില്ല. അശാസ്ത്രീയമായ കിണർനിർമാണവും ദുരുപയോഗവും തടുയുകയാണ് ലക്ഷ്യം. മഴവെള്ളസംഭരണികൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് കെട്ടിടനികുതി പിരിക്കുമ്പോൾ പരിശോധിക്കണം. വീടുകളിൽ പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി രണ്ട് ജലസംഭരണികൾ നിർദ്ദേശിക്കുന്നതും പരിഗണിക്കും.