കോട്ടയം കുറിച്ചിയിലെ സി പി എം – ആർ എസ് എസ് സംഘർഷം:ഒരാളുടെ കൈ ഒടിഞ്ഞു: മറ്റൊരാൾക്ക് വെട്ടേറ്റു: ഇന്നു പുലർച്ചെയായിരുന്നു സംഘർഷം




കോട്ടയം: കുറിച്ചിയില്‍ സിപിഎം പ്രവര്‍ത്തകരും ആര്‍എസ്‌എസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആര്‍എസ്‌എസ് നേതാവിന് വെട്ടേറ്റ സംഭവം, രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നിഖില്‍, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത് എന്ന് ആര്‍.എസ്.എസ് ആരോപിച്ചിരുന്നു.

ഇവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ ആര്‍.എസ്.എസ് ജില്ലാ കാര്യകര്‍ത്താവായ ശ്രീകുമാരനാണ് വെട്ടേറ്റത്.കുറിച്ചി പഞ്ചായത്ത് അംഗവും സ്ഥാനാര്‍ഥിയുമായ മഞ്ജീഷിന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയെന്നാണ് പരാതി.മഞ്ജിഷും സുഹൃത്ത് മനോജുമാണ് പരുക്കേറ്റ മറ്റു രണ്ടുപേര്‍. അക്രമികള്‍ ഇവരെ കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു.

മഞ്ജിഷിന്റെ കൈക്കു ഒടിവുണ്ട്. ഇവര്‍ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സസയിലാണ്.

أحدث أقدم