രാഹുൽ ഒളിച്ചിരിക്കുന്നത് എവിടെയെന്ന് ഗോവിന്ദൻ മാഷ് കാണിച്ചുതരട്ടെ…സണ്ണി ജോസഫ്…


ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പിടിയ്ക്കാൻ സഹായിക്കുമെന്നും ഒളിച്ചിരിക്കുന്നത് എവിടെയാണെന്ന് ഗോവിന്ദൻ മാഷ് കാണിച്ചു തരട്ടെയെന്നും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. എംഎൽഎ സ്ഥാനത്തുനിന്നും രാഹുലിന്റെ രാജി ആവശ്യപ്പെടില്ല. അത്തരം കീഴ്‌വഴക്കമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ എവിടെയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് തന്‍റെ പോക്കറ്റിലുണ്ടെന്നാണ് സണ്ണി ജോസഫ് മറുപടി നൽകിയത്.

Previous Post Next Post