കോട്ടയം,ഏറ്റുമാനൂരിൽ,അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്, കഴുത്തിൽ മുറിവേൽപിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ടു


കോട്ടയം ഏറ്റുമാനൂരിൽ അധ്യാപികയെ സ്കൂളിൽ കയറി ആക്രമിച്ചു. അധ്യാപികയായ ഡോണിയയെ ആണ് ഭർത്താവ് കൊച്ചുമോൻ ആണ് ആക്രമിച്ചത്. ഏറ്റുമാനൂർ പൂവത്തുമുട്ടിൽ ആണ് സംഭവം. ഡോണിയയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ചു. അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നം ആണ് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന്‌ ശേഷം കൊച്ചു മോൻ ഓടി രക്ഷപെട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. അധ്യാപികയായ ഡോണിയയും ഭര്‍ത്താവ് കൊച്ചുമോനും കഴിഞ്ഞ കുറച്ച് നാളുകളായി പ്രശ്നങ്ങളുണ്ട്. ഇരുവരും രണ്ട് സ്ഥലത്തായി താമസിക്കുന്നുവെന്നാണ് ഇവരെ അറിയുന്ന ആളുകളിൽ നിന്ന് ലഭിക്കുന്ന വിവരം

أحدث أقدم