വാക്കോടൻ, ചുള്ളിപ്പറ്റ, നിരവ്, ചെന്തണ്ട് ഭാഗങ്ങളിൽ പുലി, കടുവ എന്നിവയുടെ സാനിധ്യമുണ്ടെന്നു നാട്ടുകാർ പരാതിപ്പെട്ടിരുന്നു. പ്രദേശത്തെ ചില വീടുകളിൽ നിന്നു വളർത്തു മൃഗങ്ങളെ പുലി പിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിരുന്നു.
പിന്നാലെ നാട്ടുകാർ മണ്ണാർക്കാട് ഡിഎഫ്ഒയ്ക്കു പരാതി നൽകുകയായിരുന്നു. ഇതോടെയാണ് വനം വകുപ്പ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചത്.
പൂഞ്ചോല മാന്തോണിൽ സ്ഥാപിച്ചിരുന്ന കൂടാണു വാക്കോടനിലേക്കു കൊണ്ടുപോയത്. പുലി കൂട്ടിൽ അകപ്പെട്ടത് അറിഞ്ഞു വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി.