ബസ്സുകളിൽ മിന്നൽ പരിശോധന; യുവാവ് അറസ്റ്റിൽ…


സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി കൊല്ലം എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ കൊല്ലം ബീച്ച് പരിസരത്ത് വച്ച് എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. അന്തർ-സംസ്ഥാന സർവീസ് നടത്തുന്ന ബസ്സുകൾ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലായത്. ​കൊല്ലം മാങ്ങാട് സ്വദേശി അരുൺ രാജ് (29 വയസ്) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 17.365 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തെന്ന് എക്സൈസ് അറിയിച്ചു.

أحدث أقدم