
തിരുവനന്തപുരം നെടുമങ്ങാട് ഏണിക്കരയിൽ കെഎസ്ആർടിസി ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്ത് നിന്ന് വിതുരയിലേക്ക് പോയ കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്. വഴയില- പഴകുറ്റി നാലുവരി പാത നവീകരണത്തിന്‍റെ ഭാഗമായി നടക്കുന്ന ജോലികൾക്കിടെ ആണ് ക്രെയിനുമായി കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ചത്. വഴയിലക്കും ഏണിക്കരയ്ക്കും ഇടയ്ക്കുള്ള ചെറു വളവിലാണ് അപകടം സംഭവിച്ചത്. ക്രെയിനിന്‍റെ നീളമുള്ള ഭാഗം മുൻവശത്തെ കെഎസ്ആർടിസി ബസിന്‍റെ ഗ്ലാസിൽ തട്ടുകയായിരുന്നു. ക്രെയിൻ തട്ടി കെഎസ്ആർടിസി ബസിന്‍റെ മുൻഗ്ലാസ് തകർന്നു. ക്രെയിൻ ചെറിയ കുഴിയിലേക്ക് മറിഞ്ഞുവീണു. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കില്ല.െക്രയിൻ ഡ്രൈവര്‍ക്ക് ചെറിയ പരിക്കേറ്റു. സംഭവത്തെതുടര്‍ന്ന് റോഡിൽ നേരിയ ഗതാഗത തടസമുണ്ടായി.